Trending

താമരശ്ശേരി പഞ്ചായത്ത് മുന്നറിയിപ്പ്



 താമരശ്ശേരി:കാലവർഷക്കെടുതിയിൽ അപകടകരമായ രീതിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിൽക്കുന്ന, ഒടിഞ്ഞോ കടപുഴകിയോ വീണിട്ടുള്ളതും ഇനി വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കി താമരശ്ശേരി പഞ്ചായത്തിൽ അറിയിക്കേണ്ടതും, മരങ്ങൾ മുറിച്ചുമാറ്റാത്ത പക്ഷം ആയതിന്മേൽ ഉണ്ടാവുന്ന സകല നാശനഷ്‌ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും താമരശ്ശേരി ഗ്രാമപഞ്ചായത്ത്
സെക്രട്ടറി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post