കൊടുവള്ളി: കളരാന്തിരി കാഞ്ഞിരോട് പുറായിൽ വാടകക്ക് താമസിക്കും ബാലുശ്ശേരി കരുമല സ്വദേശി രജീഷിൻ്റെ മകൻ ശ്രീരാഗ് (11) നെയാണ് വിടിൻ്റെ വരാന്തയിലെ തൂണിൽ ഇന്നു വൈകുന്നേരം 5 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളയ സഹോദരനായ ആറുവയസ്സുകാരനൊപ്പം കളിച്ചു കൊണ്ടിരിക്കും മ്പോഴാണ് കടുംകൈ ചെയ്തത്.
കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്
സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയുട മാതാപിതാക്കൾ പുറത്തു പോയ അവസരത്തിലാണ് ദാരുണ സംഭവം. ഇവർ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂണിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്..
പിതാവ് രജീഷും, മാതാവ് ശ്യാമിലിയും ജോലിക്ക് പോയതായിരുന്നു.
വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയൽക്കാർ കുട്ടിയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.