Trending

ഇലക്ഷൻ വിജയാഹ്ലാദം; താമരശ്ശേരി പോലീസ് സബ് ഡിവിഷൻ പരിധിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.




താമരശ്ശേരി:
കേരള നിയമസഭാ തിരഞ്ഞെടുപ്പ്  വോട്ടെണ്ണലുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ്. സബ്ഡിഡിവിഷൻ പരിധിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

 കൊടുവള്ളി, തിരുവമ്പാടി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് നടന്ന സർവ്വകക്ഷി തീരുമാനപ്രകാരമാണ് താമരശ്ശേരി DYSP മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

 1-നിയമ സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങൾ ആറു മണിക്ക് അവസാനിപ്പിക്കണം. കേന്ദ്രീകൃത ആഘോഷങ്ങൾ അഞ്ചാം തിയ്യതി 6 മണിക്ക് മുമ്പും അവസാനിപ്പിക്കണം.

2-പൊതു സ്ഥലത്ത് വെച്ച് പടക്കങ്ങളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.     
 
3- എല്ലാ ആഹ്ലാദ പ്രകടനങ്ങളുടെ കൂടെയും പ്രാദേശിക നേതാക്കളോ, പ്രധാനപ്പെട്ട   നേതാക്കളോ ഉണ്ടായിരിക്കണം.

4 പൊതുസ്ഥലങ്ങളിലൂടെ ഗതാഗത തടസ്സമുണ്ടാക്കുന്നരീതിയിലുള്ള ബൈക്ക് റാലികളും  മറ്റ് വാഹന റാലികളും നടത്താൻ പാടില്ല.

.
5. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സമീപം വെച്ചോ വീടുകളൾക്ക് സമീപം വെച്ചോ സ്‌ഫോടക വസ്തുക്കളോ പടക്കളോ ഉപയോഗിക്കുവാന്‍ പാടില്ല.
   
6. നിയമ വിരുദ്ധമായ രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗമോ, ഡിജെ വാഹനങ്ങളോ      വിജയാഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാൻ പാടില്ല..

തുടങ്ങിയ നിർദ്ദേശങ്ങളാണ് സർവ്വകക്ഷി യോഗ തീരുമാനപ്രകാരം പുറത്തിറക്കിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post