വി ഡി സതീശന്റെ സത്യപ്രതിജ്ഞയിൽ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന സത്യപ്രതിജ്ഞയ്ക്കെതിരെയാണ് ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനവുമായി ജിന്റോ രംഗത്തെത്തിയത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി.
അങ്ങനെ അറിയപ്പെട്ടാല്‍ മതിയെന്നും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നുമാണ് ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യമെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്.
ഇന്നലെ വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. ജിന്റോ ജോണ്‍ മുഖ്യമന്ത്രിയെ ട്രോളിയെന്നാണ് ഏറിയപേരും കമന്റ് ബോക്‌സുകളില്‍ വന്ന് പറയുന്നത്.
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം