ഒന്‍പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 14കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി അമ്മയുടെ അരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് 14കാരന്‍ എടുത്തുകൊണ്ട് പോയത്. പിറ്റേന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതിയി എന്ന് വീട്ടുകാര്‍ മനസിലാക്കിയത്. ഗ്രാമത്തിലും പരിസരപ്പദേശങ്ങളിലും നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചുള്ള വൈദ്യപരിശോധനയില്‍ കുഞ്ഞി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായി. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിന്‍റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പറഞ്ഞു.
വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുഞ്ഞിനെ തിരയുമ്പോള്‍ പ്രതിയും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. കൂടുതൽ നിയമനടപടികൾക്കായി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.