തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പട്ടിക മീഡിയവണിന്. അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും അനുമതി നേടി ആര്‍സിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും പട്ടികയിൽ . പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും . പ്രതിപക്ഷ നേതാവായിരിക്കെ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു .
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. സീറ്റ് കവര്‍
2. ഫ്‌ലോര്‍ മാറ്റ്
3. സ്റ്റിയറിങ് വീല്‍ കവര്‍
4. ക്രോം ഗാര്‍ണിഷ്
5. ഡോര്‍ വൈസറുകള്‍
6. മഡ് ഫ്‌ളാപ്പുകള്‍
7. ബോഡി സ്റ്റിക്കറുകള്‍
8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്‌സ് കാമറ
11. പാര്‍ക്കിങ് സെന്‍സര്‍
12. ജിപിഎസ് ട്രാക്കര്‍
13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
14. അഡീഷണല്‍ സ്പീക്കറുകള്‍
15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകള്‍
17. റൂഫ് കാരിയറുകള്‍
18. 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം
ഇതുകൂടാതെ നമ്മുടെ കാറോ ബൈക്കോ ഒക്കെ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. അതിന് പക്ഷെ ആര്‍.ടി.ഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തി വേണം മാറ്റാന്‍. അതുപോലെ എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സി.എന്‍.ജിയിലേക്കൊ ഒക്കെ മാറാനും ഇതുപോലെ അനുവാദം വാങ്ങിയാല്‍ സാധിക്കും.
ആര്‍സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. വാഹനത്തിന്റെ നിറം മാറ്റല്‍
2. എന്‍ജിന്‍ മാറ്റല്‍
3. എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍
3. ഇലക്ട്രിക്കാക്കി മാറ്റല്‍
4. ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
5. ഷാസി ഫ്രെയിം മാറ്റല്‍
വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവായിരിക്കെ തന്നെ വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്നായിരുന്നു നിലപാട്. തെരഞ്ഞെടുപ്പ് കാലത്തും ഇതിൽ നിന്നും ഒട്ടും പിൻമാറിയില്ല.മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യത്തിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ വൈറലായ പൂക്കി ചിരി പിറന്നതും.