Trending

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; രോഗി മരിച്ചതായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി കുടുംബം ആരോപിക്കുന്നു. കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) പുലർച്ചെയാണ് റീജിത്ത് മരണപ്പെട്ടത്.

ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.

2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രിൽ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സർജറി നടത്തിയതായും പരാതിയുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post