Trending

ചമലിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

താമരശ്ശേരി : ചമലിൽ
 താമരശ്ശേരി എക്‌സൈസ് സർക്കിൾ സംഘം പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് . കെ . യുടെ നേതൃത്വത്തിൽ ചമൽ പ്രദേശത്ത് നടത്തിയ റെയിഡിൽ 200 ലിറ്റർ വാഷ് കണ്ടെത്തി  നശിപ്പിച്ചു.

 റെയിഡിനിടയിൽ സിവിൽ എക്സൈസ് ഓഫീസർ റനീഷ്. കെ.പി.ക്ക്  പാറക്കൂട്ടങ്ങൾക്കിടയിൽ വഴുതി വീണ് ഇടതു ചുമലിന് പരുക്കേറ്റു. ഇയാളെ താമരശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ ഐ.ബി. അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പി.ഒ. (ഗ്രേഡ് ) ഷിഞ്ചു കുമാർ, സി.ഇ.ഒ. ഡ്രൈവർ പ്രജീഷ്. ഒ.ടി. എന്നിവരും ഉണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post