വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു നന്ദനയെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ മാള്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കല്‍വയല്‍ സ്വദേശിയായ യുവാവിനെ നന്ദന പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് വിവാഹ താല്‍പര്യം അറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതെന്ന് നന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. അഭിനവിന്റെ വീട്ടുകാര്‍ താമരശ്ശേരിയിലെ നന്ദനയുടെ വീട്ടിലേക്ക് വരികയും ചെയ്തു.
വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടല്‍ തിയ്യതിയും കുറിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ യുവാവ് വിവാഹത്തിന് താല്‍പര്യമില്ലെന്ന വിവരം നന്ദനയെ അറിയിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോപണ വിധേയനായ യുവാവ് നന്ദനയെ ബോഡി ഷെയ്മിങ് നടത്തിയിരുന്നതായും പെരുമാറ്റം ശരിയല്ലെന്ന രൂപത്തില്‍ സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു.