Trending

കൊടുവള്ളിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 38 ഗ്യാസ് സിലണ്ടറുകൾ പോലീസ് പിടികൂടി.


കൊടുവള്ളി വലിയപറമ്പ് തണ്ണിക്കുണ്ട് അബദുൽ നാസറിൻ്റെ വീട്ടിൽ നിന്നുമാണ് രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി പോലീസ് നടത്തിയ പരിശോധനയിൽ 38 ഗ്യാസ് സിലണ്ടറുകൾ പിടികൂടിയത്.
ഗാർഹിക സിലണ്ടറുകളിൽ നിന്നും വാണിജ്യ സിലണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറക്കുന്നതിനുള്ള ഉപകരണങ്ങലും, ത്രാസും വീട്ടിൽ നിന്നും കണ്ടെടുത്തു.വീട്ടിലെ പോർച്ചിലായിരുന്നു സിലണ്ടറുകൾ സൂക്ഷിച്ചത്.ഗാർഹിക ഗ്യാസ് സിലണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന അവസരത്തിലാണ് വൻതോതിൽ സിലണ്ടറുകൾ ശേഖരിച്ച് വാണിജ്യ സിലണ്ടറുകളിലേക്ക് മാറ്റി നിറക്കുന്നത്.
പിടികൂടിയ വാഹനവും, സിലണ്ടറുകളും കോടതിയിൽ ഹാജരാക്കുമെന്ന് കൊടുവള്ളി സിഐ ജയപ്രകാശ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post