താമരശ്ശേരി:പന കടപുഴകി വൈദ്യുതി കമ്പിയിൽ പതിച്ചതിനാൽ രണ്ട് പോസ്റ്റുകൾ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു .
പ്രദേശവാസികളും കെ എസ് ഇ ബി ജീവനക്കാരും ചേർന്ന് റോഡിലെ തടസ്സം നീക്കി വൈദ്യുതി പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ തുടങ്ങി.നാളെ രാവിലെ തന്നെ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കാവ്യ വി ആർ KSEB എ എക്സ് ഇ ഇന്ദുചൂടൻ തുടങ്ങയർ നേതൃത്വം നൽകി.