Trending

പ്രകൃതിക്കൊരു 'ജൈവ കാവൽ': സിപിഐ പരിസ്ഥിതി ദിനാചരണത്തിന് വനപർവത്തിൽ തുടക്കം


താമരശ്ശേരി: പ്രകൃതി സുന്ദരമായ കാക്കവയൽ വനപർവം ജൈവ വൈവിധ്യ ഉദ്യാനത്തിൽ 'ജൈവ കാവൽ' പദ്ധതിയുമായി സിപിഐ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം. വനപർവത്തിൽ തൈനട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. കെ പാപ്പുട്ടി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സസ്യജാലങങളാൽ സമ്പന്നമായ വനപർവത്തെ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കെ പാപ്പുട്ടി പറഞ്ഞു. നിബഡവനങ്ങളാലും ചെറു അരുവികളാലും ചുറ്റപ്പെട്ട വനപർവത്തെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 
താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിലെ കാക്കവയൽ വനപർവത്തിൽ കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ജൈവ വൈവിധ്യം ശക്തിപ്പെടുത്തുകയാണ് ജൈവ കാവൽ പദ്ധതിയുടെ ലക്ഷ്യം. വനം മന്ത്രിയായിരുന്ന കാലത്ത് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് വനപർവം. കാടിന്റെ വന്യതയും സൗന്ദര്യവും ഒത്തുചേർന്ന പുതുപ്പാടിയിലെ ജൈവ വൈവിധ്യ ഉദ്യാനം അപൂർവ സസ്യവർഗങ്ങളും ചിത്രശലഭങ്ങളും പക്ഷികളാലുമെല്ലാം സമ്പന്നമാണ്. ഉദ്യാനത്തിന്റെ നവീകരണത്തിന് സർക്കാർ ആവശ്യത്തിന് ഫണ്ട് ഉൾപ്പെടെ അനുവദിക്കണമെന്നും കൂടുതൽ മെച്ചപ്പെടുത്തണമെന്നും ചടങ്ങിൽ സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗം ടി എം പൗലോസ് അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കാക്കുഴി, വാർഡ് മെമ്പർ ജംഷീറ കമറുദ്ദീൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എം ശശി, കെ മോഹനൻ മാസ്റ്റർ, മണ്ഡലം അസി. സെക്രട്ടറി എ എസ് സുഭീഷ്, പി സി തോമസ്, ഷാജു ചെള്ളാംമഠം, ഷംല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post