കട്ടിപ്പാറ : കട്ടിപ്പാറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനം നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ നടന്നു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാലയത്തിന്റെ പരിസരത്ത് ഫലവൃക്ഷതൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും ഹരിതാഭമായ ഒരു നാളേയ്ക്കായി നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
കട്ടിപ്പാറ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജംഷീന വി.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ കൃഷി ഓഫീസർ ഷിരൺ കെ.ആർ. ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും കുട്ടികൾക്കായി അടുക്കളത്തോട്ടം നിർമ്മിക്കാൻ ആവശ്യമായ വിത്തുകൾ നൽകാമെന്നും ഫാർമേസ് ക്ലബ്ബ് രൂപീകരിക്കാൻആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹീം ഹാജി, വാർഡ് മെമ്പർ ജംസീന അസീസ്, യു.പി. സ്കൂൾ എച്ച്.എം. ലിസ സാലസ്, എൽ.പി. സ്കൂൾ എച്ച്.എം. ചിപ്പി രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാരും കൃഷിഭവനിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. വിദ്യാലയത്തിൽ കൃഷിയുടെ ആഭിമുഖ്യം വളർത്തുന്നതിന് ആവശ്യമായ ഫാർമേഴ്സ് ക്ലബ്ബ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്ആരംഭിച്ചതായി ക്ലബ് കൺവീനർ മശ്ഹൂദ് പി പി അറിയിച്ചു.കട്ടിപ്പാറ അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ സാറ ടി.പി. ചടങ്ങിന് നന്ദി നന്ദി പറഞ്ഞു.