കട്ടിപ്പാറ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കട്ടിപ്പാറ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) കട്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് സജി മണിമല ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എച്ച്. അബൂബക്കർ, ട്രഷറർ എ.കെ. ലോഹിതാക്ഷൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ താജുദ്ദീൻ, അബ്ദുൾ റഷീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി, സാലിഹ്, ജാവിദ് എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് വ്യാപാരി സമൂഹം നേതൃത്വം നൽകേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി.