താമരശ്ശേരി: താമരശ്ശേരി എക്സൈസ് റെയ്ഞ്ചിഞ്ചിൽപ്പെട്ട കട്ടിപ്പാറ ചമൽമേഖലയിൽ താമരശ്ശേരി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 460 ലിറ്റർ വാഷും, 40 ലിറ്റർ വ്യാജ ചാരായവും പിടികൂടി. ചമൽ , കേളൻമൂല , എട്ടേക്ര, പൂവൻമല , കട്ടിപ്പാറ പ്രദേശങ്ങളിലാണ് തിരച്ചിൽ നടത്തിയത്. വ്യാജചാരായ നിർമ്മാണവും വില്പനയും വ്യാപകമായ് നടക്കുന്നു എന്ന വാർത്തക്ക് പിന്നാലെ പരിശോധന വ്യാപകമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും വാഷും, വാറ്റുചാരായവും പിടികൂടിയിരുന്നു.
വനപ്രദേശങ്ങളിലും മലയോര മേഖലകളിലും സർക്കിൾ, റെയിഞ്ച് പാർട്ടി സംയുക്തമായി ഇന്നലെ കാലത്ത് മുതൽ വൈകീട്ട് വരെ നടന്ന റെയിഡിലാണ് വാഷും ചാരായവും കണ്ടെടുത്തത്. താമരശ്ശേരി സർക്കിൾ ഓഫീസിലെ എക് സൈസ് ഇൻസ്പെകർ സന്തോഷ്, താമരശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ. ഇ.പി. യുടെയും നേതൃത്വത്തിൽ നടന്ന റെയിഡിൽ AEI (Grade) ഷംസുദ്ദീൻ കെ, സജു .എസ്, PO അജീഷ് ടി .ബി ,ബിനീഷ് കുമാർ, Po (Grade) ഷാജു സി.ജി ; CEO മാരായ മനോജ് പി .ജെ,നൗഷീർ ടി.വി, വിപിൻ, ഷാഹുൽ CEO ഡ്രൈവർ ബവിൻ എന്നിവർ പങ്കെടുത്തു |
പ്രദേശങ്ങളിൽ പകൽ / രാത്രി സമയങ്ങളിൽ റെയിഡും നിരീക്ഷണവും തുടരുമെന്നും മുൻകാല പ്രതികളെ പറ്റി അന്വേഷണം നടത്തുമെന്നും വ്യാജചാരായ നിർമ്മാണവും വില്‌പനയും നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസൈസ് അറിയിച്ചു.