എളേറ്റിൽ വട്ടോളി തടയങ്ങൽ ഷിഹാബ് ( 34) ആണ് പിടിയിലായത്.
പോലീസിൻ്റെ പതിവ് പെട്രോളിങ്ങിനിടെ പോലീസ് ജീപ്പ് വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സ്കൂട്ടറിൻ്റെ ഡിക്കിയിൽ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലും, ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയും, സ്വിപ്പ് ലോക്ക് കവറുകളുമാണ് പിടികൂടിയത്.സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രിയോടെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എംഡി എംഎ ചില്ലറ വിൽപ്പന നടത്തുന്ന ആളായ ഷിഹാബ് മുമ്പും ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ട്.
കൊടുവള്ളി ഇൻസ്പെക്ടർ എ യു ജയപ്രകാശ്, എസ് ഐമാരായ രഞ്ജിത്, അബ്ദു റഹ്മാൻ, എ എസ് ഐ സഫ്നേഷ്, Scp അനൂപ് തറോൽ, പ്രവീൺ, സി പി ഒ ശ്രീജേഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.