Trending

ട്രാഫിക് പോലീസിന് കൈത്താങ്ങായി താമരശ്ശേരി ഗ്രാമപഞ്ചായത്തും ദിയ ഗോൾഡ് ജ്വല്ലേഴ്സും


താമരശ്ശേരി: മഴക്കാലത്തും വെയിലത്തും ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകി താമരശ്ശേരി ഗ്രാമപഞ്ചായത്തും ദിയ ഗോൾഡ് ജ്വല്ലേഴ്സും. താമരശ്ശേരി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കായി കുടകൾ വിതരണം ചെയ്തു.☔*

*​പഞ്ചായത്തിന്റെ ട്രാഫിക് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. ട്രാഫിക് ഡ്യൂട്ടിയിലുള്ളവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും അവർക്ക് സുരക്ഷിതമായി ജോലി നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തത്.*

 *ഇതിനായി ദിയ ഗോൾഡ് ജ്വല്ലേഴ്സ് സഹായം നൽകി,കുട വിതരണ ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, ട്രാഫിക് എസ്‌ഐക്ക് കുടകൾ കൈമാറി, ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം അധ്യക്ഷൻ പി പി ഗഫൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ വി.ആർ., പഞ്ചായത്ത് അംഗങ്ങളായ ആസാദ് കാരാടി, ഷീജ ദിലീപ്, അനിൽ മാസ്റ്റർ, റജീന എന്നിവർ പങ്കെടുത്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ദിയ ഗോൾഡ് ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.*

*​ജനങ്ങളുടെ സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും, അവർക്ക് പിന്തുണ നൽകുന്നതിലും താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൂടെ തന്നെ കാണും...*
T News

working in the field of advertising and printing

Post a Comment

Previous Post Next Post