Trending

പി എം ശ്രീയുമായി സർക്കാർ മുന്നോട്ട് ? ; പ​ദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു

പി എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് സൂചന. പ​ദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് അധ്യക്ഷൻ. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, റോജി എം ജോൺ, എം ലിജു എന്നിവർ ഉപസമിതിയിലെ അംഗങ്ങൾ.

സമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കാനാണ് സ‍ർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന നിലപാടിൽ ഉറച്ച് സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭായോഗമാണ് പി എം ശ്രീ പദ്ധതി പരിഗണിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് മന്ത്രിസഭ പരിഗണിച്ചത്.

പി എം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാകില്ല എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പദ്ധതിയിൽ ഇതുവരെ മുഖ്യമന്ത്രിയോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം രണ്ടു തവണ യുഡിഎഫ് സർക്കാരിന് അയച്ചിരുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post