താമരശ്ശേരി: അണ്ടോണയിൽ തെരുവ് നായ ബൈക്കിന് മുന്നിൽ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികന് പരുക്ക്.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് കറുക്കുണ്ട്ക്കാവ് ശശിക്കാണ് പരുക്കേറ്റത്. സിഗരറ്റ് വിതരണക്കാരനാണ് ശശി .ജോലിക്കിടെയാണ് അപകടം
കാലിന് പരുക്കേറ്റ ശശിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി മേഖലയിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.