Trending

കോൺഗ്രസ്‌ നേതാവിനെതിരെ നപടിയെടുക്കണം: ജനാധിപത്യമഹിളാ അസോസിഷേൻ.

താമരശേരി :
കരാർ പുതുക്കൽ ആവശ്യാർഥം കാണാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കെപിസിസി അംഗത്തിന്റെ നടപടി പൊതുപ്രവർത്തകർക്ക്‌ തന്നെ അപമാനമാണെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരി ഏരിയാ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ ഭാരവാഹിയുമായ എ അരവിന്ദൻ തന്റെ വീട്ടിൽ ജോലി ആവശ്യവുമായെത്തിയ  യുവതി്യാേട്‌ നടത്തിയ നടപടി ഹീനമാണ്‌. ആവശ്യങ്ങൾക്കായി സമീപിക്കുന്ന സ്‌ത്രീകളോട്‌ പൊതുപ്രവർത്തകനായ ഇയാൾ കാണിച്ച നടപടി അപലപനീയമാണ്‌. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ  പൊലീസ്‌ തയ്യാറാവണമെന്നും കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്യണമെന്നും ഏരിയാ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post