കൊടുവള്ളി: അഞ്ചു ഗ്രാം ബ്രൗൺഷുഗറുമായി നരിക്കുനിയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ജഹാഗീർ ആലം, എം.ഡി മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി ഇൻസ്പെക്ടർ യു ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ് ഐ രഞ്ജിത്, എ എസ് ഐമാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ് എസ് സി പി ഒ രതീഷ് എൻ എം, സി പി ഒ ശ്രീനിഷ് ,ശ്രീജേഷ്, ഷിജു എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.