മെസ്സിയുടെ ജന്മദിനത്തിൽ ആശംസയർപ്പിക്കാൻ പെൻസിൽ ഡ്രോയിംഗ് ഒരുക്കി കാത്തിരിക്കുകയാണ് അജീബ ഷെറിൻ താമരശ്ശേരി.
ബി.എ. ഇംഗ്ലീഷ് റിട്ടറേച്ചർ ബിരുദധാരിയായ ഈ മിടുക്കി കലാരംഗത്ത്
കാര്യമായ സാങ്കേതിക പരിജ്ഞാനമില്ലാത്തയാളാണെങ്കിലും ജന്മസിദ്ധമായ കഴിവുപയോഗിച്ചാണ്പെൻസിൽ ഡ്രോയിംഗ് ചെയ്യുന്നത്.
സമന്വയ പള്ളിപ്പുറം എന്ന ക്ലബ്ബിൽ സ്ഥിര നാടകാഭിനയ രംഗത്തുള്ള ഉസ്‌മാൻ താമരശ്ശേരിയുടെ മകളാണ് സിനിമ സംവിധായകൻ ഹരിഹരൻ അടക്കം നിരവധി പ്രശസ്തരുടെ ചിത്രങ്ങൾ വരച്ച് ഇതിനും ശ്രദ്ധ നേടിയിട്ടുണ്ട് ചിത്രകലയിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് തൻ്റെ കഴിവുകളെ പരിപോഷിപ്പിക്കാനായി ഗ്രാഫിക് ഡിസൈനിംഗ് പരിശീലിക്കുകയാണ്.
ചിത്രകലാ രംഗത്ത് മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ കലാകാരി