Trending

ഇലക്ട്രിക്ക് വയർ മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ

 കുന്ദമംഗലം സി എം മഖാമിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക്ക് വയർ മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി.
കൊൽക്കത്ത ജയ്പാൽ ഗുഡി
സ്വദേശിയായ സത്യൻ റോയ് ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.
അഞ്ചാം തീയതി പ്രവർത്തിനിർത്തിയ ശേഷം
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് 
കെട്ടിട ഉടമയായ റംഷി
കെട്ടിടത്തിൽ എത്തുന്നത്.
 അപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ഉടൻതന്നെ കുന്ദമംഗലം പോലീസിൽ പരാതി നൽകി.പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഫോൺ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന്  കോടതിയിൽ ഹാജരാക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post