Trending

ലഹരിക്കെതിരെ സർവ്വകക്ഷി യോഗം - വിജിൽ താമരശ്ശേരിക്ക് തുടക്കമായി.

താമരശ്ശേരി: കേരള സർക്കാറും പോലീസും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കുന്നതിന് താമരശ്ശേരി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. കൊടുവള്ളി എം.എൽ എ പി.കെ.ഫിറോസ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. വിജിൽ താമരശ്ശേരി ലോഗോ പ്രകാശനം എം.എൽ എ നിർവ്വഹിച്ചു. താമരശ്ശേരി സർക്കിൾ ഇൻസ്പെക്റ്റർ കിരൺ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, ബ്ലോക്ക് പ്രസിഡണ്ട് അംബിക മംഗലത്ത്, താമരശ്ശേരി തഹസിൽദാർ സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി മുഹമ്മദ്, മൈമൂനഹംസ, പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി ആർ, നസീറഷരീഫ് ,പി.ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, ബിന്ദു ആനന്ദ്, പി.സി.ഹബീബ് തമ്പി ,പി എസ് മുഹമ്മദലി, ടി.ആർ ഒ.കുട്ടൻ മാസ്റ്റർ, എം.സി. നാസിമുദ്ദീൻ,എ.കെ.കൗസർ മാസ്റ്റർ, സി.ഡി എസ് ചെയർപേഴ്സൺ സോനിത തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സിവിൽ എക്സൈസ് ഓഫീസർ ഷഫീഖലി, അസ്സിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്റ്റർശംസുദ്ദീൻ എന്നിവർ ക്ലാസെടുത്തു.
  ഒരു വർഷം നീണ്ടു നിൽക്കുന്ന കാമ്പയിൻ, പഞ്ചായത്ത്തല സമിതി, ഓരോ വാർഡിൽ നിന്നും വാർഡ് മെമ്പർമാർ ചെയർമാരായ പത്ത് പേർ ഉൾക്കൊള്ളുന്ന 220 അംഗ ലഹരി മുക്തസേന രൂപീകരണം ,പി.ടി.എ പ്രസിഡണ്ടുമാർ ചെയർമാൻമാരായ സ്കൂൾ തല ജാഗ്രത സമിതി, രഹസ്യവിവരം നൽകാൻ ഫോൺ നമ്പർ, റസിഡൻസ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും മതസംഘടനകളുടെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, ലഹരിക്കടിമപ്പെട്ടവർക്ക് കൗൺസിലിംഗ് ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ചേർന്ന് പുനരധിവാസ ഹെൽപ്പ് ഡസ്ക് ,പൊതു ഇടങ്ങളിൽ നിരീക്ഷണം എന്നിവ നടപ്പിലാക്കും. ലഹരിക്കെതിരെ ഒരുമിച്ച് നീങ്ങാൻ സർവ്വകക്ഷി യോഗം ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post