മുക്കം: എം.എ.എം.ഒ. കോളേജ് ഗ്ലോബല്‍ അലുമ്നി അസോസിയേഷന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഡോ. അനസ് എടാരത്ത് പ്രസിഡന്റും ഇര്‍ഷാദ് കൊളായി ജനറല്‍ സെക്രട്ടറിയുമായി 29 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഷമീര്‍ കൊടിയത്തൂര്‍ ആണ് ട്രഷറര്‍.
വി.കെ. അനില്‍ കുമാര്‍, പി. ഷീബ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അജ്മ സലീം, കെ.കെ. നിഷാദ്, ഫൈസല്‍ കരുവംപൊയില്‍, കെ.പി.എ. റഹ്‌മാന്‍, രഹന എന്നിവര്‍ സെക്രട്ടറിമാരുമാണ്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഡാനിഷ് ഹുസ്സൈന്‍, അഡ്വ. ബുഷ്റ വളപ്പില്‍, ഡോ. റിയാസ് കുങ്കഞ്ചേരി, ഷമീറ, പി.സി. നാഫില്‍, റാഷിദ് കാപ്പന്‍, സുനില്‍ മണാശ്ശേരി, ഷജി, കെ.സി. ഷാജു, ഫൈസല്‍ പൂനൂര്‍, മുഹമ്മദ് ഫാരിസ്, മുജീബ് റഹ്‌മാന്‍, അബ്ദുല്‍ റാഷിദ്, ഷര്‍വാനി, അബ്ദുല്‍ നസീര്‍, ഇ.കെ. അബ്ദുല്‍ ജലീല്‍, മുനീബ് നെല്ലാങ്കണ്ടി, അന്‍വര്‍ മുത്താപ്പുമ്മല്‍, സാബിത്ത് കൊടുവള്ളി.
കമ്മിറ്റിയുടെ ആദ്യയോഗം കോളേജ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കമ്മിറ്റി വരുന്ന മൂന്ന് വര്‍ഷ കാലയളവിലേക്കായി തയ്യാറാക്കുന്ന സമഗ്ര പ്രവര്‍ത്തന പദ്ധതി 'വിഷന്‍ 2026-2029' -നെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജന. സെക്രട്ടറി അഷ്റഫ് വയലില്‍ സംസാരിച്ചു. ഷീബ നന്ദി പറഞ്ഞു.
കഴിഞ്ഞ 44 വര്‍ഷങ്ങളിലായി കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഇരുപതിനായിരത്തില്‍പരം പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് എം.എ.എം.ഒ. കോളേജ് ഗ്ലോബല്‍ അലംനി അസോസിയേഷന്‍.
പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റു അശരണര്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അക്കാദമിക, ബോധവത്കരണ പ്രവര്‍ത്തനങ്ങളും കലാ സാംസ്‌കാരിക പരിപാടികളും അസോസിയേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും യു.എ.ഇ., ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്ററുകളുണ്ട്.
മുക്കം മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ മുക്കത്തിനടുത്ത് മണാശ്ശേരിയില്‍ 1982-ല്‍ ആണ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് സ്ഥാപിതമായത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ ഒരു ജൂനിയര്‍ കോളേജായിരുന്ന എം.എ.എം.ഒ.യില്‍ ഇന്ന് 11 അണ്ടര്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാമുകളും 6 പോസ്റ്റ് ഗ്രാജ്വേഷന്‍ പ്രോഗ്രാമുകളുമുണ്ട്.