Trending

എം.ഡി.എം.എ യും ,ബ്രൌണ്‍ ഷുഗറുമായി കണ്ടോത്ത് പാറ,ഉണ്ണികുളം സ്വദേശികൾ പിടിയിൽ



 എലത്തൂര്‍: 
സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ  എം.ഡി.എം.എ യും ബ്രൌണ്‍ ഷുഗറും എത്തിച്ച്  ചില്ലറ വിൽപന നടത്തുന്ന ബാലുശ്ശേരി ഉണ്ണികുളം സ്വദേശി മങ്ങാട് അത്തിക്കോട് വീട്ടില്‍ ഷംസീർ  (35) കാക്കൂർ പുന്നൂർ ചെറുപാലം സ്വദേശി കണ്ടോത്ത് പാറ മലയിൽതൊടുകയിൽ വീട്ടില്‍ മുഹമ്മദ് ഷഫാൻ(36) എന്നിവരെയാണ് എലത്തൂര്‍  പോലീസ് അറസ്റ്റ് ചെയ്തത്.


എലത്തൂര്‍  പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും  പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവേ  രാമനാട്ടുകര വെങ്ങളം ദേശീയപാത ബൈപാസ് റോഡില്‍ കോരപ്പുഴ പാലത്തിന്  സമീപം വെച്ച് പരിശോധിച്ചതില്‍ പ്രതികളുടെ കയ്യില്‍ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയും ബ്രൌണ്‍ ഷുഗറും കണ്ടെടുക്കുകയായിരുന്നു. പിടിയിലായ ഷഫാന് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിലായി  നിരവധി കേസുകള്‍ നിലവിലുണ്ട്. എലത്തൂര്‍  പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സഹല്‍ എന്‍.കെ, ഷാമില്‍ അമീന്‍, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ രൂപേഷ്, സിവിൽ പോലീസ് ഓഫീസർ മധുസുദനന്‍  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post