Trending

രാരോത്ത് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തണം;നിവേദനം നൽകി.

താമരശ്ശേരി: താലൂക്ക് ആസ്ഥാനമായ രാരോത്ത് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ അഡ്വ.പി.കെ ഫിറോസിൻ്റെ സാന്നിധ്യത്തിൽ കേരള റവന്യൂ വകുപ്പ് മന്ത്രി എ പി.അനിൽകുമാറിന് നിവേദനം നൽകി. താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വലിയ വില്ലേജുകളിൽ ഒന്നാണ് രാരോത്ത് വില്ലേജ്.ഏകദേശം അമ്പതിനായരത്തിന് മുകളിലാണ് വില്ലേജ് പരിധിയിലെ ജനസംഖ്യ. താമരശ്ശേരി താലൂക്ക് ആസ്ഥാന വില്ലേജ് എന്ന നിലയിലും ടൗണിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് എന്ന നിലയിലും പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ വില്ലേജിനേയാണ്.അമ്പായത്തോട് മിച്ചഭൂമി ൾപ്പെടെയുള്ള ഭൂമി സംബന്ധമായ കേസുകൾ കൂടുതലും കൈകാര്യം ചെയ്യുന്നതും ഈ വില്ലേജിൻ്റെ പരിധിയിലാണ്. താമരശ്ശേരി താലൂക്കിൽ കെട്ടിട നികുതി ഇനത്തിലും റവന്യു റിക്കവറി ഇനത്തിലും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും രാരോത്ത് വില്ലേജിലാണ്.മികച്ച വില്ലേജിനും മികച്ച വില്ലേജ് ഓഫീസർക്കുമുള്ള സംസ്ഥാന സർക്കാറിൻ്റെ 2020-20 21 വർഷത്തെ അവാർഡും ഈ വില്ലേജ് കൈവരിച്ചതുമാണ്. 2008 ൽ നിർമിച്ച നിലവിലുള്ള ഓഫീസ് കെട്ടിടം അതിനു ശേഷം കാര്യമായ നവീകരണ പ്രവൃത്തികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടുകാരുടെ സഹായത്താൽ പുറത്ത് വരാന്തയിൽ ഷീറ്റ് മേയുകയുംഗൈറ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ സ്ഥലപരിമിതി മൂലം വളരേ പ്രയാസമനുഭവിക്കുന്നതും കെട്ടിടത്തിൻ്റെ കാലപഴക്കം മൂലം ജീർണ്ണാവസ്ഥയിലാവുകയും റെക്കോർഡ് റൂം ചിതൽ കയറിയ അവസ്ഥയുമാണ്. താലൂക്ക് പരിധിയിലെ മറ്റ് വില്ലേജുകളെല്ലാം സ്മാർട്ട് വില്ലേജ് ആയി മാറിയിട്ടും രാരോത്ത് വില്ലേജ് അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.ഈ വിഷയത്തിൽ അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിവേദകസംഘത്തെ അറിയിച്ചു.ജനകീയ സമിതി അംഗങ്ങളായ ആ സാദ് കാരാടി, ഷംസീർ എടവലം, റാഷി താമരശ്ശേരി, റിജേഷ് കുമാർ എന്നിവർ എം.എൽ എ യോടൊപ്പം നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post