Trending

വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

താമരശ്ശേരി: കോരങ്ങാട് വെച്ച് സ്ക്കൂൾ വിട്ട് വരികയായിരുന്ന താമരശ്ശേരി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പൂളക്കാംപൊയിൽ റാഫിയുടെ മകൻ മുഹമ്മദ് അഷർ (10)നാണ് കൈക്ക് തെരുവ് നായയുടെ കടിയേറ്റത്.

മറ്റുകുട്ടികൾക്കൊപ്പം നടന്നു വരുമ്പോൾ റോഡരികിൽ നിർത്തിയിട്ട വാഹനത്തിന് അടിയിൽ കിടന്ന തെരുവ് നായക്കൂട്ടം ഓടി അടുക്കുകയായിരുന്നു.

പ്രദേശത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാര നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പും ഈ ഭാഗത്ത് കുട്ടികൾക്ക് നേരെ തെരുവ് നായ ആക്രമം ഉണ്ടായിട്ടുള്ളതിനാൽ രക്ഷിതാക്കൾക്ക് ഒപ്പമാണ്  രാവിലെ കുട്ടികൾ മദ്രസയിൽ പോയിക്കൊണ്ടിരിക്കുനത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post