Trending

ലഹരിക്കെതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം നാളെ.



താമരശ്ശേരി:
ലഹരി ഉപയോഗവും ലഹരി വ്യാപനവും സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി  കേരള സർക്കാറും പോലീസും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കുന്നതിനായി  രാവിലെ 10 മണിക്ക്  രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സർവ്വകക്ഷിയോഗം ചേരും.യോഗം പി.കെ.ഫിറോസ് എ .എൽ എ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ ,യുവജന സംഘടന പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ. സ്ക്കൂൾ ഹെഡ്മാസ്റ്റർ ,പ്രിൻസിപ്പാൾ,പി.ടി.എ.പ്രസിഡണ്ടുമാർ, സ്ക്കൂൾ ലീഡർമാർ, SPC, സ്കൗട്ട്, JRC പ്രതിനിധികൾ, വാർഡ്തല ജാഗ്രത സമിതി പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post