താമരശ്ശേരി ചുരം എട്ടാം വളവിൽ വെച്ച് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.
നാലു സ്കൂട്ടറുകളിലായി വയനാട്ടിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന എട്ടംഗ സംഘത്തിൽപ്പെട്ട വരുടെ ഒരു സ്കൂട്ടർ കാറിനു പിന്നിൽ തട്ടി എന്നാരോപിച്ചായിയിരുന്നു ആക്രമം. ചുരം
ഒൻപതാം വളവിൽ വെച്ചായിരുന്നു സ്കൂട്ടർ കാറിൽ ഉരഞ്ഞത്, അവിടെ വെച്ച് പറഞ്ഞു തീർത്ത് ഇറങ്ങുന്ന അവസരത്തിൽ വീണ്ടും കാർ പിന്നാലെ വന്ന് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന കാർ സഡൺ ബ്രേക്ക് ഇട്ടതിനാലാണ് പിന്നിൽ ഉരഞ്ഞതെന്നും എന്നാൽ യാതൊരു കേടുപാടും സംഭവിച്ചിട്ടുണ്ടായിരുന്നില്ല എന്നും യുവാക്കൾ പറഞ്ഞു. എട്ടാം വളവിൽ വെച്ച് തടഞ്ഞു നിർത്തിയ ശേഷം കാറിൽ സൂക്ഷിച്ച വടിവാളുമായി എത്തിയ ആളാണ് വാളുകൊണ്ട് കഴുത്തിൽ അമർത്തിയതും, സ്കൂട്ടറിൽ വെട്ടിയതും.
കുന്ദമംഗലം മടവൂർ സ്വദേശിയുടെ കഴുത്തിലാണ് വാൾകൊണ്ട് അമർത്തിയത്.തുടർന്ന് സ്കൂട്ടറിൽ ആഞ്ഞു വെട്ടുകയായിരുന്നു. അൻവറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തായിരുന്നു മുഹമ്മദ് സ്കൂട്ടർ ഓടിച്ചിരുന്നത്.
പരാതിക്കൊപ്പം അക്രമി സഞ്ചരിച്ചകാറിൻ്റെ KL 75B 2526 നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. കഴുത്തിന് നിസാര പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
.