താമരശ്ശേരി: കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ കമൻ്റ് ഇട്ട താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിൻ എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശ്ശേരി പോലീസ് കേസെടുത്തു.
കെ പി സി സ് അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.
നിപ്പയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളന വാർത്തയുടെ താഴെ " നിൻ്റെ തന്തയുടെ കാലത്ത് നിപ്പ ഇല്ലായിരുന്നല്ലോ കിങ്ങിണി മോനെ " എന്ന കമൻ്റാണ് വിപിൻ കുറിച്ചത്.