പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് ജലജ സ്വാഗതം പറഞ്ഞ ചടങ്ങിൽ SMC ചെയർമാൻ സുൽഫിക്കർ അധ്യക്ഷത വഹിച്ചു. നിർവഹിച്ചു. ഒന്നാം ക്ലാസ്സിൽ എത്തുന്ന കൊച്ചു കൂട്ടുകാർക്ക് പി കെ ഫിറോസ് എംഎൽഎയുടെ സർപ്രൈസ് ഗിഫ്റ്റ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ വി ആർ സ്കൂളിന് സമർപ്പിച്ചു. അതോടൊപ്പം CFCICI, Diya Gold എന്നീ സ്ഥാപനങ്ങളുടെ ഉപഹാരങ്ങൾ എട്ടാം വാർഡ് മെമ്പർ ആസാദ് കാരാടി ഏറ്റുവാങ്ങി.
യുവ എഴുത്തുകാരി അശ്വതി ടീച്ചർ കുട്ടികളുമായി സംവദിച്ചു.
ജ്യോതി കെ സി (ഒമ്പതാം വാർഡ് മെമ്പർ താമരശ്ശേരി ഗ്രാമപഞ്ചായത്ത്), പിടിഎ പ്രസിഡണ്ട് ഷൈജു, MPTA ചെയർപേഴ്സൺ ബിൻസി, നിർമ്മല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. താമരശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നാണ് താമരശ്ശേരി ജി യു പി സ്കൂൾ.