Trending

മുത്തങ്ങയിൽ അഞ്ചരക്കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയിൽ



 ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി  കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്.  മുത്തങ്ങ
തകരപ്പാടിയിൽ വെച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്.

കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്ന ഷെഫീഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ സഹായിക്കാനും ചെക്ക്
പോസ്റ്റിലെ പരിശോധനാ വിവരങ്ങൾ കൈമാറാനുമായി ബൈക്കിലെത്തിയ മറ്റൊരാൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സുൽത്താൻ ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ പി. ജയപ്രകാശ്, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ മാർഷൽ, സംഗീത എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post