Trending

താമരശ്ശേരി ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കണം - പഞ്ചായത്ത് ഭരണസമിതി.

താമരശ്ശേരി ടൗണിലെ ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കണമെന്ന് ഭരണസമിതി ബന്ധപ്പെട്ട വകുപ്പിനോടും സർക്കാറിനോടും ആവശ്യപ്പെടാൻ തീരുമാനിച്ചു. ദേശീയപാത കടന്ന് പോകുന്ന താമരശ്ശേരി ടൗണിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും താമരശ്ശേരി ടൗണിൻ്റെ സൗന്ദര്യവൽക്കരണത്തിനും ഏറെ അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി. പഞ്ചയത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ വിഷയാവതരണം നടത്തി.യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ മെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ, ബാബു കുടുക്കിൽ, ഖദീജ സത്താർ, ഹബീബുറഹ്മാൻ, ബിജിത്ത്,ബിന്ദു ആനന്ദ്, സമദ് കോരങ്ങാട് ആസാദ് കാരാടി, അനിൽകുമാർ, രത്ന വല്ലി ,ഷീജ ദിലീപ്, അബ്ദുൽ റഷീദ്, കോയ, ജ്യോതി കെ.എസ്, രജിത, സൗജ അബ്ദുറഹിമാൻ, ബബിത, സെക്രട്ടറി ഫവാസ് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post