താമരശ്ശേരി ചുരം ആറാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ഹിറ്റാച്ചി ഉപയോഗിച്ച് ലോറി മാറ്റിയ ശേഷം വാഹനങ്ങൾ കടന്ന് പോകാൻ ആരംഭിച്ചു.
ആറാം വളവിൽ ചുരം നവീകരണത്തിൻ്റെ ഭാഗമായി വീതി കൂട്ടൽ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് കിടക്കുന്നതും സുഗമമായ ഗതാഗതത്തിന് തടസ്സമാവുന്നുണ്ട്.