കുറ്റ്യാടി: അലക്കാന്‍ പുഴയില്‍ പോയ യുവതിയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മല്‍ സുബീഷിന്റെ ഭാര്യ രമ്യയും മകന്‍ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ശിവനന്ദു ഒഴുക്കില്‍പ്പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയര്‍ ഫോഴ്സും നാദാപുരം ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിന്റെ മൃതദേഹം ലഭിച്ചത്. കടിയങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു രമ്യ.