കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് എം ഡി എം എ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ പോലീസ് പിടികൂടി.
താമരശ്ശേരി തച്ചംപൊയിൽ കുന്നും പുറത്ത് സുബൈർ (43) നെയാണ് ഇന്ന് കാലത്ത് താമരശ്ശേരി മിനി ബൈപാസ് റോഡിൽ വെച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി പോലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടുന്നത്.
ഇയാളിൽ നിന്നും 2.3 ഗ്രാം എം ഡി എം എ കണ്ടെടുത്തു . KL 57 AB 9059 നമ്പർ സ്കൂട്ടറിൽ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. കോഴിക്കോട് ജില്ലയിൽ തന്നെയുള്ള മൊത്താവിതരണക്കാരിൽ നിന്നും എടുത്ത് പാക്കറ്റുകളാക്കി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി തവണ ഇയാളുടെ പേരിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് റൂറൽ എസ് പി ഫറാഷ്.ടി ഐ പി എസ് ൻ്റെ കീഴിലുള്ള .
താമരശ്ശേരി എസ് ഐ മുഹമ്മദ് ആഷിക് . പി പി,Scpo ലിനീഷ്. പി കെ, സി പി ഒ രമ്യ.കെ, ഡാൻസഫ് അംഗങ്ങളായ രാജീവ് ബാബു, ജയരാജൻ എൻ എം, ജിനീഷ് പി പി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്