Trending

വീട്ടിൽക്കയറി ആക്രമം;വധശ്രമ കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ ബാഗ്ലുരുവിൽ നിന്നും പോലീസ് പിടികൂടി.



താമരശ്ശേരി:താമരശ്ശേരി: അടിവാരം എലിക്കാട്  വീട്ടിൽ അതിക്രമം നടത്തി വാളു വീശി യുവാവിൻ്റെ നട്ടെല്ലിന് കുത്തേറ്റ സംഭവത്തിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ ബാഗ്ലുരുവിൽ വെച്ച്  പിടികൂടി.


അടിവാരം എലിക്കാട് പൂവിലേരി
 അബ്ദുൾ ഫാരിസിനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.കഴിഞ്ഞ മാർച്ച് 7 ന് പ്രതി  അടിവാരം പാറച്ചാലിൽ ഫസൽ മുഹമ്മദിൻ്റെ വീടിൻ്റെ ജനൽ ചില്ലിന് എറിയുകയും  ശബ്ദം കേട്ട് പുറത്തു വന്ന ഫസലിനു നേരെ വാളു വീശുകയും, ഫസലിന് വെട്ടേറ്റ് സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് കേസെടുത്തതിന് പിറകെ പ്രതി ഒളിവിൽ പോയത്. ട്രയ്നുകളിലെ ലോക്കൽ കോച്ചുകളിൽ കയറി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച പ്രതി ബാംഗ്ലൂരിൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അടിവാരം സ്വദേശികളുടെ ' താമസസ്ഥലങ്ങളിൽ എത്തി തങ്ങിയിരുന്നു. പോലീസ് സൈബർ സെല്ലിൻ്റ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയ താമരശ്ശേരി പോലീസ് സംഘം ബാഗ്ലുരുവിന് സമീപം  പ്രതിയെ കണ്ടെത്തുകയായിരുന്നു.

താമരശ്ശേരി സബ് ഇൻസ്പെപെക്ടർമാരായ ഗൗതം, സുജാത്, മുഹമ്മദ് ആഷിഖ്, SCPO ശ്രീലേഷ്, സാബു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇന്നു പുലർച്ചയോടെ പ്രതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post