Trending

താമരശ്ശേരിയിൽ ദേശീയപാതയിൽ മരക്കൊമ്പ് ഓടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരുക്ക്.


താമരശ്ശേരി അമ്പായത്തോട്ടിൽ ദേശീയപാതയിൽ മരക്കൊമ്പ് ഓടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരുക്ക്. 
 പുതുപ്പാടി കൃഷി ഓഫീസിലെ അസിസ്റ്ററ്റ് താമരശ്ശേരി മാടത്തു പുറായിൽ ഷിജിലിനാണ് പരിക്കേറ്റത്.അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന് മുകളിലേക്കാണ്  മരക്കൊമ്പ് ഒടിഞ്ഞു വീണത്.മരം ഒടിഞ്ഞു വീഴുന്നത് കണ്ട് നിയന്ത്രണം വിട്ട കാർ റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചു കയറി, കട അടച്ചിട്ടതായി രുന്നു. മരച്ചില്ല പതിച്ചതിനെ തുടർന്ന് കാറിനും, സമീപത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാട് സംഭവിച്ചു.ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരിക്കും അടിവാരത്തിനും ഇടയിൽ ഏതു സമയത്തും നിലംപൊത്താറായ നിരവധി മരങ്ങളുണ്ട്. അപകടാവസ്ഥ പല തവണ  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പാഞ്ഞു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post