താമരശ്ശേരി:
താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് നഴ്സിംഗ് വിഭാഗം ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന രീതിയിൽ അന്യായമായി ഇടപെടലുകൾ നടത്തി മുന്നോട്ടു പോകുകയാണെന്നും , നിലവിലുള്ള ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റിൽ പറത്തി സമാധാനപരമായി തൊഴിലെടുക്കാനുള്ള ജീവനക്കാരൻ്റെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും, ആരോപിച്ച് സൂപ്രണ്ടിൻ്റെ നിലപാടിന് എതിരെ കേരള ഗവ നഴ്സസ് അസോസിയേഷൻ (KGNA) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ( ജൂൺ 6 ന് ) രാവിലെ 11 മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ ധർണ്ണ നടത്തും .
തൊഴിലെടുക്കുന്ന ഇടങ്ങളിൽ ഭൂരിഭാഗം സ്ത്രീകളായ ജീവനക്കാർക്ക് മാന്യമായ തൊഴിൽ സാഹചര്യം ഉണ്ടാക്കേണ്ടതുണ്ടെന്നും, നഴ്സുമാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു അധികാരിയേയും വെറുതെ വിടാൻ അനുവധിക്കില്ലെന്നും KGNA ഭാരവാഹികൾ വ്യക്തമാക്കി.