Trending

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണ്മാനില്ല.



താമരശ്ശേരി ഗവ ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എകരൂൽ രാജഗിരി നായട്ടു കുന്നുമ്മൽ സരിദാസിൻ്റെ മകൾ അനുഷ്ക (15) നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.വീട്ടിൽ നിന്നും യൂനിഫോമിൽ സ്കൂളിലേക്ക് പുറപ്പെട്ടെങ്കിലും ക്ലാസിൽ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. സ്കൂളിന് അടുത്ത പ്രദേശത്തെ പറമ്പിൽ കുട്ടിയുടെ സ്കൂൾ യൂനിഫോം കളഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതേ സ്കൂളിലെ +2 വിദ്യാർത്ഥിയായ താമരശ്ശേരി അമ്പായത്തോട് സ്വദേശി മയൂഷ് (17) നൊപ്പം പൾസർ ബൈക്കിൽ യാത്ര ചെയ്യുന്ന ഫോട്ടോ അധ്യാപകന് ആരോ അയച്ചു നൽകിയിട്ടുണ്ട്.
മയൂഷിൻ്റെ സുഹൃത്തും താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്+1 പ്രവേശനത്തിനായി കാത്തിരിക്കുന്ന അനന്തു കൃഷ്ണ (15) എന്ന കുട്ടിയും ഇവർക്കൊപ്പം ഒരു സ്കൂട്ടറിൽ കൂടെയുണ്ടായിരുന്നതായി വീട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ മൂവരും വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് വിവരം.
KL 18 E3076 പൾസർ, KL 56 L7492 ആസസ് സ്കൂട്ടർ എന്നീ വാഹനങ്ങളാണ് ഇവരുടെ കൈവശമുള്ളത്.ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9745400737 ( മാതാവ്.0495 2222240 (താമരശ്ശേരി പോലീസ് സ്റ്റേഷൻ) അറിയിക്കുക.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post