വിവാഹിതയായ കാമുകിയെ പാതിരാത്രി സന്ദര്‍ശിക്കാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധു വെട്ടിപ്പരുക്കേല്‍പ്പിച്ചു
ആക്രമണത്തില്‍ യുവാവിന്റെ ഒരു കൈ അറ്റു. കര്‍ണാടകയിലെ ചിക്കമംഗളുരു ജില്ലയില്‍ ഹൂവിനഹാക്ലു ഗ്രാമത്തിലാണു സംഭവം. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ വീട്ടില്‍ അര്‍ധരാത്രിയോടെയെത്തിയ അരുണ്‍ (28) എന്ന യുവാവിനാണു വെട്ടേറ്റത്. യുവതിയുടെ ബന്ധു ശേഷഗിരിയെന്നയാളാണ് ആക്രമിച്ചതെന്നു പോലീസ് പറയുന്നു.
സ്‌ത്രീയുമായി അരുണ്‍ പ്രണയത്തിലായിരുന്നെന്നാണ് പോലീസ് ഭാഷ്യം. അര്‍ധരാത്രിയിലെ സന്ദര്‍ശനത്തിലും യുവതിയുമായുള്ള ബന്ധത്തെയും ചൊല്ലി വീട്ടിലെത്തിയ അരുണുമായി ശേഷഗിരി വാക്കേറ്റത്തിലേര്‍പ്പെട്ടു. തര്‍ക്കം മൂത്ത് വീടിനു പുറത്തിറങ്ങിയ അരുണിനെ ശേഷഗിരി മാരകായുധം ഉപയോഗിച്ച് വെട്ടി. ആക്രമണത്തില്‍ അരുണിന്റെ ഒരു കൈയറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമാണ്. ആക്രമണശേഷം സംഭവസ്‌ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടണ്ട്.