പുതുപ്പാടി പെയിൻ &പാലിയേറ്റിവ് ന്റെ നവീകരിച്ച ക്ലിനിക് തിരുവമ്പാട്ട എം എൽ എ സി. കെ. കാസിം ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മുഖ്യാതിഥി യായിരുന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ശറഫുദ്ധീൻ, ലിസ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ സബിൻ ചിറമേൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. എ. മുഹമ്മദ്, മെമ്പർ ശിഹാബ് അടിവാരം, KSSPU പ്രസിഡന്റ് പുന്നൂസ് മാസ്റ്റർ, കാദർ മാസ്റ്റർ ബാലേട്ടൻ, ഏലിശുഭ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് ബാബുമാസ്റ്റർ അധ്യക്ഷനാ യിരുന്നു. ട്രഷറർ ചാണ്ടി തൊണ്ടം കുളം നന്ദി പറഞ്ഞു.