താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ കൂടത്തായി പാലത്തിനു സമീപം ഓട്ടോറിക്ഷ ബൈക്കിൽ തട്ടി കൂടത്തായി മണിമുണ്ട സ്വദേശി നൗഫലിനാണ് സാരമായി പരിക്കേറ്റത്.ഇരു വാഹനങ്ങളും മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു, വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ നൗഫലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.