Trending

ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു

ബന്ധുനിയമന വിവാ​ദത്തിൽപ്പെട്ട ബെന്നി തോമസ് രാജിവച്ചു. മന്ത്രി സണ്ണി ജോസഫിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബെന്നി തോമസ്.രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ ദിവസം ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്.


എന്നാൽ വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രം​ഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. പൊതുപ്രവ‍ർത്തനത്തിലെ പരിചയ സമ്പന്നനെന്ന നിലയിലാണ് ബെന്നി തോമസിനെ നിയമിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post