താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു.
കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കാലിന് കടിയേറ്റത്. കടിച്ച ഭാഗം ഇറച്ചി വേർപെട്ട രൂപത്തിലാണ്.
ഒൻപതാം വളവിൽ റോഡിൻ്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ച പാമ്പ് റോഡിനു നടുവിൽ നിന്നും മാറാതെ കിടന്നതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.ഈ അവസരത്തിൽ പാമ്പിനെ മാറ്റുന്നതിനായി കാറിൽ നിന്നും ഇറങ്ങി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റ്.
ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 8 മണിയോടെ യായിരുന്നു സംഭവം.
പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.
108 ആമ്പുലൻസിലാണ് അടിയന്തിര സേവനം ലഭ്യമാക്കിയത്.