Trending

അമ്പായത്തോട് യുവതിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) നെയാണ് വീട്ടിലെ ഡൈനിംങ്ങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ 12 മണിയോടെ കണ്ടെത്തിയത്.സംഭവ സമയം വീട്ടിൽ ഇളയ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി മുറി തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആളുകളെ വിളിച്ചു കൂട്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജീവനെടുക്കിയത്. താമരശ്ശേരി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തി  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

സഹോദരങ്ങൾ: ഗോഗുൽ കൃഷ്ണ, മേഘ്ന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post