തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ചിറ്റാരിക്കൽ ലക്ഷ്മി (65) നാണ് ഗുരുതരമായി പരുക്കേറ്റത്.
പന്നികുത്തി നിലത്തിട്ട് ഉരുട്ടിയതിനാൽ കൈ കാലുകൾക്ക് പരുക്കുണ്ട്. വയറിന് കഠിനമായ വേദനയുള്ളതിനാൽ ആന്തരിക രക്ത സ്രാവം ഉണ്ടാവാൻ സാധ്യയുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വരുന്ന ലക്ഷ്മിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ഇന്നലയും പ്രദേശത്ത് കുട്ടമായി പന്നികളെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു