Trending

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട;രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ

തൃശ്ശൂരിൽ സിറ്റി ഡാൻസാഫ് (DANSAF) നടത്തിയ വൻ ലഹരിമരുന്ന് വേട്ടയിൽ 323 ഗ്രാം എം.ഡി.എം.എ. (MDMA) പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുവായൂർ, പാവറട്ടി സ്വദേശികളായ ജിഷ്ണു, ഷിഫാസ്, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായ പ്രതികൾ. 

​ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം ആദ്യം വലയിലാകുന്നത്. പിടിയിലായ സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ. ഇവിടെ വെച്ച് കണ്ടെടുത്തു. 

​തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഘത്തിൽപ്പെട്ട ഷിഫാസിന്റെ കാക്കശ്ശേരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എം.ഡി.എം.എ. കൂടി പോലീസ് കണ്ടെടുത്തു. 

​ഇതിനുശേഷവും തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്നിന്റെ വൻശേഖരത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഗുരുവായൂർ പഞ്ചാരമുക്കിലുള്ള ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ ഒളിപ്പിച്ചിരുന്ന 300 ഗ്രാം എം.ഡി.എം.എ. കൂടി പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post