കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സർക്കാർ സ്വീകരിച്ച പുതിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് എം.കെ.രാഘവൻ എം.പി അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും, ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും പ്രോത്സാഹനം നൽകുന്നതിനും ഇത്തരം നടപടികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ട സാഹചര്യം കുറയ്ക്കാനും, കേരളത്തെ വിജ്ഞാന-നവോത്ഥാന കേന്ദ്രമാക്കി മാറ്റാനും ഈ തീരുമാനങ്ങൾ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
താമരശ്ശേരി പഞ്ചായത്ത് വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'തരംഗ് ' എസ് എസ് എൽ സി, +2 ഫുൾ എപ്ലസ്, എൽ എസ് എസ്, യു.എസ് എസ്, എൻ എം.എം എസ് വിജയികൾക്ക് അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അംബിക മംഗലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മൈമൂനഹംസ പി.പി.അബ്ദുൽ ഗഫൂർ, റസീറ ഷരീഫ് ബ്ലോക്ക് മെമ്പർ പി.ഗിരീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ, ബിന്ദു ആനന്ദ്, ബാബു കുടുക്കിൽ, സമദ് കോരങ്ങാട്, ഷീജ ദിലീപ്, ഖദീജ സത്താർ, റജിന, ബിജിത്ത്, വി.കെ.കോയ, ഷൗജ അബ്ദുറഹിമാൻ, ജ്യോതി കെ.എസ്, ഗിരീഷ് തേവള്ളി, എ.കെ.കൗസർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.എം.സി.മുനീർ മാസ്റ്റർ ക്ലാസ്സെടുത്തു.